Watch my Broadcastz!

Follow Me at Twitter (www.twitter.com/nilaparambil)!

Friday, July 08, 2011

എന്‍റെ കന്നി ബ്ലോഗ്‌ പോസ്റ്റ്‌!

അങ്ങനെ ഞാനും ബ്ലോഗുകളുടെ ലോകത്തേക്ക് കാലെടുത്തു വെക്കുകയാണ്... ആ കാല്‍ ഇനി അതേ ഷേപ്പില്‍ തിരിച്ചു കിട്ടുമോന്നറിയില്ല!!! വായിക്കുന്നവരുടെ ദയാദാക്ഷിണ്യം ഞാന്‍ കാംക്ഷിക്കുന്നു!! :) :) സത്യം പറഞ്ഞാല്‍ എന്താണ് എഴുതേണ്ടതെന്ന് അറിയില്ല!! കുറെ നല്ല ബ്ലോഗുകള്‍ ഈയിടെ വായിക്കാന്‍ ഇടയായി... അതില്‍ നിന്നും പ്രചോദനം കിട്ടിയിട്ടനെന്നു തോന്നുന്നു ഇങ്ങനെ ഒരു കഠിന പ്രയത്നത്തിന് നോം മുതിരുന്നത്!!

ബ്ലോഗ്ഗര്‍മാരോട് എനിക്ക് ഭയങ്കര അസൂയയാണ്!!! അതില്‍ ലൈക്കുകളും ഫോളോവേഴ്സ് നേം ഒക്കെ കാണുമ്പോള്‍ പറയുകയും വേണ്ട... :) :) നമുക്ക് ഭാവന ഇല്ലാത്തതിന് മറ്റുള്ളവനെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ അല്ലെ?? അങ്ങനെ ഇരിക്കുമ്പോഴാണ് ഇന്ന് വൈകുന്നേരം 8 മണിക്ക് ഒരു ദൈവവിളി ഉണ്ടാകുന്നത്... "വെറുതെ ഇരുന്നു തടിച്ചു കൊഴുക്കുവാണല്ലോടാ ഗടി..... നാണമില്ലേ? വല്ല പണീം എടുത്തൂടെ ന്ന്!!"... ആകെ ആസ് ആയിപ്പോയി ഇഷ്ടാ... ജോലി സ്ഥലത്ത് പോയി പകലന്തിയോളം (സോറി... ഐ .ടി. ആയതുകൊണ്ട് പകലന്തി ന്നും പറയാന്‍ പറ്റില്ല്യ... രാവിലെരാത്രിയോളം ന്നാവും ശെരി) പണിയും എടുത്തു വരുന്നവനോട് ഇമ്മാതിരി വര്‍ത്താനം പറഞ്ഞാലോ? ബോസിന്‍റെ തെറി വിളി കേള്‍ക്കുക, ഒരു നൂറ്റിയമ്പത് റിപ്പോര്‍ട്ട്‌ അയക്കുക ഇതൊക്കെയാണ് പണി (ഐടി ക്കാര്‍ എതിര്‍ക്കില്ല എന്ന് വിചാരിക്കുന്നു)...!!

എന്തായാലും പുണ്യാളന്‍ നമ്മളെ തേച്ചിട്ട് പോയി!!! അപ്പൊ തോന്നിയ ഒരു ഐഡിയ ആണ് ബ്ലോഗ്‌ എഴുതാം ന്ന്!! ഉറക്കം ഒഴിച്ച് ചിന്തിച്ചു തല പുണ്ണ്‍ ആക്കി ഉള്ള പരിപാടിയല്ലേ? അതും ഒരു അധ്വാനം തന്നെ!! എഴുതിതുടങ്ങിയപ്പോള്‍ ഭാര്യയുടെ നല്ല പ്രോത്സാഹനം!! ആ സമയത്തെങ്കിലും വാ ഒന്ന് ഫ്രീ ആയി ഇരിക്കുമല്ലോ ത്രേ..!! അപ്പൊ വിചാരിക്കും ഞാന്‍ ഭാര്യയെ ഭയങ്കര വഴക്ക് പറയുന്ന ഒരു ദുഷ്ടന്‍ ആണെന്ന്!! തെറ്റി... തീറ്റ ആണ് വിഷയം... തൊണ്ണൂറില്‍ കൂടുതല്‍ കിലോഗ്രാം വെയിറ്റ് ഉള്ള ഭര്‍ത്താക്കന്മാരോട് ഏതൊരു ഭാര്യക്കും ഉണ്ടാകാവുന്ന ആ സ്നേഹം, അല്ലെങ്കില്‍ ദയ... :) :)

ഏതു പൊട്ടനും ബ്ലോഗ്‌ എഴുതാം എന്ന് ഇത്രേം എഴുതിയിടത്തോളം എനിക്ക് മനസ്സിലായി... എന്തായാലും നമ്മള്‍ അല്ലാതെ ഇനി ഇത് വായിക്കുന്ന രണ്ടാമതൊരാള്‍ ഇത് അറിയണ്ട!!

എനിക്ക് തോന്നുന്നു ഇതിപ്പോ ബാംഗ്ലൂരില്‍ വന്നു കേടക്കുന്നോണ്ടായിരിക്കും വൈകുന്നേരങ്ങളില്‍ ഇതിനൊക്കെ സമയം കിട്ടുന്നത്!! നാട്ടില്‍ ആയിരുന്നെങ്കില്‍ (വള്ളുവനാട്ടിലെ ഒരു പ്രകൃതി രമണീയമായ ഗ്രാമം ആണ് എന്റേത്... ചെമ്പ്ര...) ഇത് എഴുതുന്ന നേരം വല്ല കുളത്തിലോ, ഫുട്ബോള്‍ ഗ്രൌണ്ടിലോ, പുഴയിലോ, തോട്ടിലോ ഒക്കെ ആയിരിക്കും വിഹരിക്കുന്നത്... കലാലയ ഭാഷയില്‍ പറഞ്ഞാല്‍ അര്‍മാദിക്കുന്നത്!!! അവിടെ പുറത്തേക്കു നോക്കിയാല്‍ തെങ്ങും മാവും പ്ലാവും കാണുന്നത് പോലെ ഇവിടെ അതിലും നീളം കൂടിയ കെട്ടിടങ്ങള്‍ നോക്കി പ്രകൃതി ഭംഗി ആസ്വദിക്കാം... അതിനാല്‍ ഭാവന കൂടുതല്‍ ഉള്ളത് ഇവിടെ ബാംഗ്ലൂരില്‍ ആണെന്ന് തോന്നുന്നു... മാങ്ങയും ചക്കയും പഴുത്ത് നില്‍പ്പില്ലല്ലോ ഇവിടെ!!! :) പ്രത്യേകിച്ച് പഠിക്കാനും ഒന്നും ഇല്ല!! ബിടെക് കഴിഞ്ഞപ്പോള്‍ പുത്തകങ്ങള്‍ മടക്കി വെച്ചതാണ്!! പിന്നെ ഷോപ്പിംഗ്‌ ലിസ്റ്റ് എഴുതാന്‍ വരെ അതൊന്നും ഉപയോഗിച്ചിട്ടില്ല!! ന്യൂസ്‌ പേപ്പര്‍ തന്നെ വായിക്കാന്‍ രാവിലത്തെ കുളി മാറ്റി വെക്കേണ്ടി വരും!! അതുകൊണ്ട് ഞാന്‍ തീരുമാനിച്ചു... ന്യൂസ്‌ പേപ്പര്‍ ഡെയിലി വായിച്ചേക്കാം ന്ന്!!

ഇത് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ആണ് എന്‍റെ ഫ്ലാറ്റില്‍ കടക്കാരന്‍ മിനെറല്‍ വാട്ടര്‍ ഡെലിവറി ചെയ്തത്... ബ്ലോഗ്‌ ഭാവന പോകാതിരിക്കാന്‍ ഞാന്‍ അവനെ അഞ്ചു രൂപ എക്സ്ട്രാ കൊടുത്തു വേഗം പറഞ്ഞു വിട്ടു... മുപ്പതു രൂപ കൊടുക്കുന്നു ന്നെ ഉള്ളു!! ശരീരത്തിന് വേണ്ട ഒരു സാധനവും ആ വെള്ളത്തില്‍ ഇല്ല!! ഇവിടുന്നു നാട്ടില്‍ പോയി വല്ല ചായക്കടയില്‍ നിന്നും വെള്ളം കുടിച്ചാല്‍ അപ്പൊ പിടിക്കും വൈറല്‍ ഫീവര്‍...!! എന്താ? ഇമ്മ്യുനിടി പവര്‍ വേണ്ടേ?? അപ്പൊ ചോദിക്കും ചായക്കടയില്‍ നിന്ന് എന്തിനാ വെള്ളം കുടിക്കണേ? ചായ കുടിച്ചാല്‍ പോരേ ന്ന്!! എന്‍റെ മാഷേ വിട്...!! ഞാന്‍ പറഞ്ഞില്ലേ ഇത് എന്‍റെ കന്നി പോസ്റ്റ്‌ ആണെന്ന്!! കന്നി പോസ്റ്റില്‍ കേറി ഗോള്‍ അടിക്കല്ലേ.... പ്ലീസ്...!

ഇത്രേം നുണ കുത്തിക്കുറിച്ചപ്പോള്‍ തന്നെ സമയം രാത്രി പന്ത്രണ്ടു മണി!!!!! ഇനീം ഞാന്‍ ഇരുന്നു എഴുതിയാല്‍ നാളെ ഓഫീസിലെ കോണ്‍ഫറന്‍സ് റൂമില്‍ ബോസ്സിന്റെ തോളില്‍ ചാരി ഉറങ്ങേണ്ടി വരും... റിവ്യൂ ഉണ്ടത്രേ റിവ്യൂ...

അപ്പൊ ഇത്രേം പറഞ്ഞു കൊണ്ട് ഞാന്‍ എന്‍റെ കന്നി പോസ്റ്റ്‌ ഇവിടെ ഉപസംഹരിക്കുകയാണ്.... ഇത് പബ്ലിഷ് ചെയ്യുന്ന നിമിഷം ഞാന്‍ ഒളിവില്‍ പോകാന്‍ ആണ് തീരുമാനം!! ഇത്രയും നേരം എന്‍റെ കത്തികള്‍ സഹിച്ച എല്ലാവര്‍ക്കും എന്‍റെ നന്ദി നന്ദി നന്ദി...!!! ടാക്സീ...............

Catch me @ Facebook (www.facebook.com/anoopnilaparambil)!

Follow Valluvanadan Scribez @ facebook!